പി.ജി ആയുർവേദ (ഡിഗ്രി / ഡിപ്ലോമ) കോഴ്സിലേക്ക് പ്രവേശനത്തിനുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഡിസംബർ ഒന്നിനു പ്രസിദ്ധീകരിച്ച താത്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് ലഭിച്ച പരാതികൾ പരിശോധിച്ച ശേഷമാണ് അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഏഴിനു വൈകിട്ടു മൂന്നിനകം അതത് ആയുർവേദ കോളജുകളിൽ ഹാജരായി പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.