നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ്‌  ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ “Threads Sustainability” എന്ന പേരിൽ നൂതന കയറുല്പന്നങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശിൽപശാല സംഘടിപ്പിച്ചു. നാല് ദിവസം നീണ്ടുനിന്ന ഈ പരിപാടിയിൽ 2000ത്തോളം പേർ പങ്കെടുത്തു. നവംബർ 26 മുതൽ 30 വരെ നീണ്ടുനിന്ന ഈ പരിപാടിയിൽ പരിസ്ഥിതി സൗഹാർദ്ദപരമായ കയർ ഗ്രോബാഗുകളുടെ നിർമാണത്തെക്കുറിച്ചുള്ള ക്ലാസുകളാണ് സംഘടിപ്പിച്ചത്. ഏണസ്റ്റ് ആൻഡ് യങ്, വിശ്വശാന്തി ഫൗണ്ടേഷൻ എന്നിവരുമായി സഹകരിച്ചാണു പരിപാടി സംഘടിപ്പിച്ചത്.