സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കലക്ടറേറ്റ് പഴശ്ശി ഹാളില്‍ നടത്തിയ സിറ്റിങിൽ 17 പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയില്‍ നടന്ന സിറ്റിങിൽ 28 പരാതികളാണ് പരിഗണിച്ചത്. നേരത്തേ സ്‌കൂള്‍ കുട്ടികളില്‍ ഭക്ഷ്യവിഷബാധ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ സ്‌കൂളില്‍ പുതിയ ജലകണക്ഷന് അപേക്ഷ നല്‍കിയതായും പുതിയ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചതായും ബന്ധപ്പെട്ടവര്‍ കമ്മീഷനെ അറിയിച്ചു. പരാതിക്കാര്‍ ഹാജരാവാത്ത കേസുകള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവെച്ചു. വിവിധ പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പുതിയതായി ലഭിച്ച പരാതികള്‍ കമ്മീഷന്‍ സ്വീകരിച്ചു.