ബാലവേല വിരുദ്ധ പാന്‍ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ തൊഴില്‍വകുപ്പ് പാലക്കാട് പി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബാലവേലവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ.എം. സുനില്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് മൂന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ആര്‍. ശബരീഷ്  അധ്യക്ഷനായി. ബോധവത്ക്കരണ പരിപാടിയില്‍ ചൈല്‍ഡ് ഹെല്‍പ്ലൈന്‍ പ്രവര്‍ത്തകരായ അനസ് മുഹമ്മദ്, രജിത, ജനമൈത്രി പോലീസിനെ പ്രതിനിധീകരിച്ച് കെ. സുധീര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് നിര്‍മല എന്നിവര്‍ സംസാരിച്ചു.