സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള സാക്ഷരതാ പദ്ധതി “ചങ്ങാതി ” യുടെ പ്രവേശനോത്സവം വാഴയൂർ പഞ്ചായത്തിലെ കാരാട് ഇ.ജി. പ്ലൈ അങ്കണത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു.
കേരള സമൂഹത്തിന്റെ അവിഭാജ്യ ഘടകമായ അതിഥി തൊഴിലാളികളെ ചങ്ങാതി പദ്ധതിയിലൂടെ മലയാളം പഠിപ്പിക്കുന്നത് അതിഥി തൊഴിലാളികൾക്കും മലയാളികൾക്കും ഒരുപോലെ ഗുണകരമാവുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. അവരെ മലയാളം പഠിപ്പിക്കുന്നതിലൂടെ മലയാളികളുടെ മനസിനോട് ചേർത്ത് നിർത്തുകയാണ് ചെയ്യുന്നത്. ചങ്ങാതി പദ്ധതിയുടെ പാഠ പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് നിർവഹിച്ചു.

വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ്, അംഗങ്ങളായ സുഭദ്ര ശിവദാസൻ, പി.കെ.സി. അബ്ദു റഹ്മാൻ , കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റസീന ടീച്ചർ, വാഴയൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.കെ ബാലകൃഷ്ണൻ, റാഷിദ ഫൗലദ്, പ്രസീത ടീച്ചർ, ഡയറ്റ് പ്രിൻസിപ്പാൾ ഡോ. സലീമുദ്ധീൻ, ഇ ജി. പ്ലൈ ഉടമ എൻ.സി. അബൂബക്കർ മാസ്റ്റർ, പി. കെ. എം ഹിബ്ബത്തുള്ള മാസ്റ്റർ , തുളസീ ദാസ് , ഹമീദ് മാസ്റ്റർ , മൂസ ഫൗലദ് , ബി. ദേവൻ, സി.പി. ഫൈസൽ, വാർഡ് മെമ്പർമാർ ,സാക്ഷരതാ മിഷൻ അസി. കോ ഓർഡിനേറ്റർ എം മുഹമ്മദ് ബഷീർ, പ്രേരക്മാരായ സോമ വല്ലി, ഖൈറുന്നീസ, ഇന്ദുജ, അതിഥി തൊഴിലാളി പ്രതിനിധി ബികാസ് എന്നിവർ പ്രസംഗിച്ചു . നോഡൽ പ്രേരക് സി.കെ. പുഷ്പ നന്ദി പറഞ്ഞു.