സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍-2024 മായി ബന്ധപ്പെട്ട് പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചവര്‍ വീട്ടിലെ മറ്റൊരു വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നല്‍കിയിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ റഫറന്‍സ് ഐഡി സഹിതം ബന്ധപ്പെട്ട താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗങ്ങളെ അറിയിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി. ആര്‍. വിനോദ് അറിയിച്ചു.

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍-2024 ന്റെ ഭാഗമായി പേര് ചേര്‍ക്കുക, വോട്ടര്‍ പട്ടികയിലെ  വിവരങ്ങള്‍ തിരുത്തുക, പോളിങ് സ്റ്റേഷന്‍ മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ജില്ലയിൽ ഇതുവരെ 21,0079 അപേക്ഷകളാണ് ലഭിച്ചതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിൽ 52,398 അപേക്ഷകൾ ഇനിയും തീർപ്പാക്കാനുണ്ട്. സമർപ്പിച്ച അപേക്ഷകളിൽ വീട്ടിലെ മറ്റൊരു വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ചേര്‍ക്കാത്തതിനാല്‍ പല അപേക്ഷകളിലും സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. പൊതുജനങ്ങള്‍ക്ക് സംശയനിവാരണത്തിനായി “1950” എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.