നവകേരള സദസ്സിന്റെ പ്രചരണാര്‍ഥം തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ പ്രദര്‍ശന-വിപണനമേള സംഘടിപ്പിച്ചു. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ പ്രസിഡന്റ് ജി എസ് സിന്ധു ഉദ്ഘാടനം നിര്‍വഹിച്ചു. 35 കുടുംബശ്രീ യൂണിറ്റുകള്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ശിവകുമാര്‍ അധ്യക്ഷനായി. തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍, പാടശേഖരസമിതി അംഗങ്ങള്‍, സി ഡി എസ് പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ, പാടശേഖരസമിതി, കര്‍ഷകസമിതി എന്നിവിടങ്ങളിലെ അംഗങ്ങള്‍ നിര്‍മിച്ച വിവിധ ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു.