നാഷണല്‍ ആയുഷ് മിഷന്‍ ജീവനക്കാര്‍ക്കായി പരിശീലനം നല്‍കി. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റസ് ഹോട്ടലില്‍ നടന്ന പരിശീലന പരിപാടി നാഷ്ണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് ഡയറക്ടര്‍ ഡോ.ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. ആയുഷ് മിഷന്‍ ജില്ലയില്‍ നടപ്പിലാക്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളെകുറിച്ച് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ പി.ആര്‍ സജിര്‍ വിശദീകരിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരിത ജയരാജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ. പ്രീത, ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സി.വി.ഉമ, കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.അനീന പി.ത്യാഗരാജ്, ഡോ.സിജോ കുര്യാക്കോസ്, ഡോ. ശ്രീദാസ് എളപ്പില എന്നിവര്‍ സംസാരിച്ചു. പരിശീലനത്തിന് ജെ.സി.ഐ സോണല്‍ ട്രെയിനര്‍മാരായ കെ.വി ഹരീഷ്, ടി.ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലയിലെ മെഡിക്കല്‍ വാല്യൂ ടൂറിസം പദ്ധതിയുടെയും വിവിധ ആയുഷ് പ്രൊജക്റ്റുകളുടെയും സാധ്യതകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് മിഷന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിവിധ ആയുഷ് സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു.