അസാധ്യമെന്ന് കരുതിയ ഒട്ടേറെ വന്‍കിട പദ്ധതികളും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളും സാധ്യമാക്കിയ സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി  രാജേഷ്. എച്ച് ആന്‍ഡ് ജെ മാള്‍ ഗ്രൗണ്ടില്‍ കരുനാഗപ്പള്ളി നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിവേഗം പൂര്‍ത്തിയാകുന്ന ദേശീത പാത, മലയോര-തീരദേശ ഹൈവേകള്‍ എന്നിവ കേരളത്തിന്റെ മുഖച്ഛായ മാറ്റും. ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് കേരളത്തില്‍ തുടങ്ങാനായത് അഭിമാനകരമാണ്. പൊതുമേഖലയില്‍  സാധാരണക്കാരന് മിതമായ നിരക്കിലും പാവപ്പെട്ടവര്‍ക്ക് സൗജന്യമായും ഇന്റര്‍നെറ്റ്  നല്‍കുന്ന കെ ഫോണ്‍ യഥാര്‍ഥ്യമാക്കി. വാട്ടര്‍ മെട്രോ, വിഴിഞ്ഞം പദ്ധതി എന്നിവ  സഫലമാക്കി.

വിദ്യാഭ്യാസ മേഖലയില്‍ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി  3000 കോടി രൂപയിലധികം ചെലവാക്കിയുള്ള വികസനം. 45,000 ക്ലാസ്സ് റൂമുകള്‍ സ്മാര്‍ട്ട് ആക്കി. ഏഴ് വര്‍ഷം കൊണ്ട് 57603 കോടി രൂപയാണ് സാമൂഹിക പെന്‍ഷന്‍ ഇനത്തില്‍ സര്‍ക്കാര്‍ നല്‍കിയത്. രാജ്യത്താദ്യമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമആനുകൂല്യം നടപ്പിലാക്കി എന്നും മന്ത്രി ഓര്‍മിപ്പിച്ചു.