‘നീരുറവ്’ നീര്‍ത്തടധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മാലൂരില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് വി ഹൈമാവതി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ചമ്പാടന്‍ ജനാര്‍ദ്ദനന്‍ അധ്യക്ഷനായി.

നവകേരളം കര്‍മ്മപദ്ധതിക്ക് കീഴില്‍ ഹരിതകേരളം മിഷന്റെയും തൊഴിലുറപ്പ് മിഷന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സംയുക്ത നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ‘നീരുറവ്’. എംജിഎന്‍ആര്‍ഇജി അക്രെഡിറ്റഡ് എഞ്ചിനീയര്‍ അനുപമ കണ്ട്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സി രജനി, പഞ്ചായത്ത് സെക്രട്ടറി പി മഞ്ജുഷ, അസിസ്റ്റന്റ് സെക്രട്ടറി പി പവിത്രന്‍, എംജിഎന്‍ആര്‍ഇജി ഓവര്‍സിയര്‍ ബിജുലാല്‍ പള്ളിപ്രവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.