കണ്ണൂരുകാര്‍ക്ക് രാമശ്ശേരി ഇഡ്ഡലിയുടെ രുചി ആസ്വദിക്കാനുള്ള അവസരം വീണ്ടുമൊരുക്കി കെ ടി ഡി സി ലൂംലാന്‍ഡ് ഹോട്ടല്‍. ഇഡ്ഡലി മേളയുടെ രണ്ടാം സീസണ്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ വി സുമേഷ് എം എല്‍ എ അധ്യക്ഷനായി. കേരള വിഷന്‍ ചാനല്‍ എം ഡി പ്രജേഷ് അച്ചാണ്ടി മുഖ്യാതിഥിയായി. കെ ടി ഡി സി ബോര്‍ഡ് അംഗങ്ങളായ ഒ കെ വാസു മാസ്റ്റര്‍, യു ബാബു ഗോപിനാഥ്, ലൂംലാന്‍ഡ് ഹോട്ടല്‍ മാനേജര്‍ സുര്‍ജിത് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഡിസംബര്‍ 21 മുതല്‍ 27 വരെ വൈകുന്നേരം 3 മണി മുതല്‍ 10 മണി വരെയാണ് ഇഡ്ഡലി മേള ഉണ്ടാകുക. രാമശ്ശേരി ഇഡ്ഡലിക്ക് പുറമെ ചോക്ലേറ്റ് ഫ്യൂഷന്‍ ഇഡ്ഡലി, കോഴി നിറച്ച ഇഡ്ഡലി, ആട്ടിന്‍കാല്‍ സൂപ്പ് ഇഡ്ഡലി, പാല്‍ കപ്പയും കുടംപുളിയിട്ട മീന്‍കറിയും, എല്ലും കപ്പയും സുലൈമാനിയും തുടങ്ങിയ വ്യത്യസ്ത വിഭവങ്ങള്‍ ഇവിടെ ലഭിക്കും. പാര്‍സല്‍ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍ 04972700717, 9400008681