നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില് സ്ഥാപിച്ച ഫ്‌ളക്‌സ് മെറ്റീരിയലുകള് പുനരുപയോഗിച്ച് ഗ്രോബാഗുകള് നിര്മ്മിച്ച് തദ്ദേശസ്വയംഭരണ വകുപ്പ്. ഫ്‌ളക്‌സ് മെറ്റീരിയലുകള് പുനരുപയോഗിച്ച് നിര്മ്മിച്ച ഗ്രോബാഗുകളുടെ പ്രകാശനം ജില്ലാ കളക്ടര് വി.ആര് കൃഷ്ണ തേജ നിര്വഹിച്ചു.

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി റെഡ്യൂസ്, റീ യൂസ്, റീ സൈക്കിള് എന്ന മാലിന്യ സംസ്‌കരണ ലക്ഷ്യത്തെ പ്രാവര്ത്തികമാക്കിക്കൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയവും രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന് പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ‘ഫ്രം ഫ്‌ളെക്‌സ് ടു ഗ്രോ ബാഗ്’ എന്ന പദ്ധതിയിലൂടെയാണ് ഗ്രോ ബാഗ് നിര്മ്മിച്ചത്. ഫ്‌ളെക്‌സുകള് ആര്.ജി.എസ്.എ. ബ്ലോക്ക്പ്രോഗ്രാം കോ – കോര്ഡിനേറ്റര്മാരുടെ നേതൃത്വത്തില് ശേഖരിച്ച് 500 ഓളം ഗ്രോ ബാഗുകളാണ് പദ്ധതിയ്ക്ക് വേണ്ടി നിര്മ്മിച്ചത്. ഗ്രോ ബാഗുകള് പൊതുജനങ്ങള്ക്ക് സൗജന്യമായി വിതരണം ചെയ്യും.

തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര് അരുണ് രംഗന്, സീനിയര് സൂപ്രണ്ട് സിന്ധു, ആര്.ജി.എസ്.എ ജില്ലാ പ്രോഗ്രാം മാനേജര് വിഷ്ണു, കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് എക്‌സ്‌പേര്ട്ട് ലിജ, ആര്.ജി.എസ്.എ. ബ്ലോക്ക് പ്രോഗ്രാം കോ-കോര്ഡിനേറ്റര്മാര് എന്നിവര് സന്നിഹിതരായിരുന്നു.