കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  കമ്യൂണിക്കേഷന്‍  2023 മെയ് ബാച്ച് വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  എസ്. ശ്രേയസ് ഒന്നാം റാങ്കും യു. അനശ്വര രണ്ടാം റാങ്കും പി.കെ പ്രജുല്‍, എ. ശ്രീജിത്ത്  എന്നിവര്‍  മൂന്നാം റാങ്കും നേടി. എസ്. ശ്രേയസ് എസ് തിരുവനന്തപുരം വഞ്ചിയൂര്‍ ഇടത്തട്ടില്‍ വീട്ടില്‍ ശ്രീകുമാറിന്റേയും പ്രേംകലയുടേയും മകനാണ്.

അനശ്വര കൊല്ലം മീനാട് അനശ്വരം വീട്ടില്‍ രാധാകൃഷ്ണന്‍ നായരുടേയും ഉഷാകുമാരിയുടേയും മകളാണ്.  പി.കെ പ്രജുല്‍  മലപ്പുറം വള്ളിക്കുന്ന് പൊതുംകുഴിക്കാട്ടില്‍ പ്രകാശന്റേയും  മല്ലികയുടേയും മകനും എ. ശ്രീജിത്ത് അരുവിക്കര കരികുഴി മേടയില്‍ വീട്ടില്‍ അജികുമാറിന്റേയും ശാന്തിയുടേയും മകനുമാണ്. പരീക്ഷാഫലം അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org ല്‍ ലഭിക്കും.