പൂന്തുറ സാമൂഹികആരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഇ.സി.ജി ടെക്‌നീഷ്യനെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. 2024 ജനുവരി നാലിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് അഭിമുഖം. വി.എച്ച്.എസ്.സി ഇ.സി.ജിയും ഒ. ജി മെട്രിക്‌സുമാണ് യോഗ്യത. നിലവിലുള്ള ഒരൊഴിവിലേക്കാണ് അഭിമുഖം നടത്തുന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2380427.