മലയോര ഹൈവേ വള്ളിത്തോട്-അമ്പായത്തോട് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹനഗതാഗതം ജനുവരി ആറ് മുതല്‍ നിരോധിച്ചതായി കെ ആര്‍ എഫ് ബി കണ്ണൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മണത്തണ നിന്നും ആറളം ഭാഗത്തേക്കും തിരിച്ചുമുള്ള ഭാരമേറിയ വാഹനങ്ങള്‍ പാലപ്പുഴ-കാക്കയങ്ങാട്, എടത്തൊട്ടി വഴി പോകേണ്ടതാണെന്നും അറിയിച്ചു.