സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതി ‘ചങ്ങാതി’യുടെ സർവ്വേ പനമരം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പനമരം ഗവ.ഹയർ സെക്കന്ററി സ്കൂളിന് സമീപത്തെ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർമാരായ ടി .എച്ച് സുനിൽ, വി.സി അജിത്, സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ പി. വി. ശാസ്തപ്രസാദ്, നോഡൽ പ്രേരക് കെ.എം ജിൻസി, പ്രേരക്മാരായ ബിന്ദുകുമാരി. പി. ആർ, സൽമ. വി, പി. പ്രേമലത, സ്റ്റാഫ് പി. വി. ജാഫർ, ഹയർ സെക്കണ്ടറി തുല്യത ക്ലാസ്സ് ലീഡർ കെ. ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു. പനമരം ഗവ. പോളിടെക്നിക് കോളേജിലെ എൻ. എസ്. എസ് വിദ്യാർത്ഥികളും, സാക്ഷരതാമിഷൻ തുല്യത പഠിതാക്കളും തുടർ ദിവസങ്ങളിൽ സർവ്വേ പൂർത്തിയാക്കും.