സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തുന്നവർക്ക് കൊല്ലത്തിന്റെ തനത് രുചിയായ കശുവണ്ടി പരിപ്പ് ഹരമാകുന്നു. ആശ്രാമം മൈതാനത്തെ കാപക്‌സിന്റെ സ്റ്റാളിലാണ് കശുവണ്ടി വാങ്ങാനെത്തുന്നവരുടെ തിരക്ക്. റെക്കോഡ് വില്പനയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. മൂന്ന്ദിവസത്തിനുള്ളിൽ 2.27 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്. 35 ശതമാനം വിലക്കിഴിവാണ് സ്റ്റാളിന്റെ മുഖ്യആകർഷണം.
![](https://prdlive.kerala.gov.in/wp-content/uploads/2024/01/8167cdce-d6e1-4755-840a-28d933c0c760-65x65.jpg)