നശാമുക്ത് ഭാരത് അഭിയാൻ ജില്ലയിൽ നടത്തിയ വിവിധ ലഹരി വിമുക്ത പരിപാടികളുടെ മോണിറ്ററിങ് നടത്തി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ഷാഹിർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. എ.ഡി.എം എൻ.എം മെഹറലി അധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി വകുപ്പ് ഓഫീസർ ഷീബ മുംതാസ് സ്വാഗതം പറഞ്ഞു. 2020- 22 കാലഘട്ടത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം ലഹരി വിമുക്ത പരിപാടികൾ സംഘടിപ്പിച്ചതായി നശാമുക്ത് ജില്ലാ കോർഡിനേറ്റർ ഹരികുമാർ യോഗത്തിൽ അറിയിച്ചു.

ജില്ലയിൽ സംഘടിപ്പിക്കുന്ന ലഹരി വിമുക്ത പരിപാടികൾക്കായി 10 ലക്ഷം രൂപയുടെ ഫണ്ട് കേന്ദ്രം ഇതിനോടകം അനുവദിച്ചിട്ടുണ്ട്.  എക്‌സൈസ്, പോലീസ്, റെവന്യൂ, സോഷ്യൽ ജസ്റ്റിസ്, ആരോഗ്യം, ചൈൽഡ് പ്രൊട്ടക്ഷൻ തുടങ്ങി ജില്ലയിലെവിവിധ മേഖലയിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കൊണ്ട് ജനുവരി 18ന് നശാമുക്തിന്റെ കീഴിൽ സബ് കമ്മിറ്റി രൂപീകരിക്കുകയും ആക്ഷൻ പ്ലാൻ നടപ്പാക്കുകയും ചെയ്യുമെന്ന് സാമൂഹ്യ നീതി വകുപ്പ് ഓഫീസർ ഷീബ മുംതാസ് യോഗത്തിൽ അറിയിച്ചു.