മഞ്ചേരി മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലേബർ റൂമിനെയും നവജാത ശിശുക്കളുടെ ഐ.സി.യുവിനെയും ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ പണി നടക്കുന്നതിനാൽ  ഇന്നു മുതൽ പത്ത് ദിവസത്തേക്ക് ലേബർ റൂം, നവജാത ശിശുക്കളുടെ ഐ.സി.യു, പീഡിയാട്രിക് ഐ.സി.യു, എന്നിവിടങ്ങളിലേക്കുള്ള രോഗീപ്രവേശനത്തിന് നിയന്ത്രണമുണ്ടായിരിക്കും.

നിർമാണ പ്രവർത്തനങ്ങളുടെ പൊടിപടലങ്ങൾ നവജാത ശിശുക്കൾക്ക് അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ നിലവിലുള്ള നവജാത ശിശുക്കളെ കുട്ടികളുടെ ഐ.സി.യുവിനോടു ചേർന്ന ഭാഗത്തേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ഗൈനക്കോളജി, ശിശുരോഗ വിഭാഗങ്ങളിലെ രോഗികളും ബന്ധുക്കളും സഹകരിക്കണമെന്നും ജില്ലയിലെ മറ്റു ആരോഗ്യ സ്ഥാപനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു.