കുടുംബശ്രീ ഫുഡ് പ്രോസസ്സിങ് ബ്രാൻഡിങ് ജനുവരി 12ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. രാവിലെ 11.30ന് റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പി. ഉബൈുദല്ല എം.എൽ.എ അധ്യക്ഷത വഹിക്കും. കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക് പദ്ധതി വിശദീകരിക്കും. എം.പി അബ്ദുസ്സമദ് സമദാനി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ റഫീഖ, ജില്ലാ കളക്ടർ വി.ആർ വിനോദ് എന്നിവർ മുഖ്യാതിഥികളാവും.
കുടുംബശ്രീ സംരംഭങ്ങളുടെ മൂല്യശൃഖല വികസനം സാധ്യമാക്കി ‘കുടുംബശ്രീ’ ബ്രാൻഡഡ് ഉൽപ്പന്നങ്ങളാണ് വിപണിയിലെത്തിക്കുക. മലപ്പുറം ജില്ലയിൽ നിന്നും 81 സംരംഭങ്ങളും, കോട്ടയം ജില്ലയിൽ നിന്നും 14 സംരംഭങ്ങളും തൃശൂർ ജില്ലയിൽ നിന്നും 15 സംരംഭങ്ങളും നിർമിക്കുന്ന കറിപൗഡർ ഉത്പന്നങ്ങളാണ് ‘കുടുംബശ്രീ’ ബ്രാൻഡിൽ വിപണിയിലിറക്കുന്നത്.