-മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മലപ്പുറം ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ജനുവരി 12ന് രാവിലെ 10.30ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. സിവിൽ സ്‌റ്റേഷനിൽ തന്നെയാണ് പുതിയ ആസ്ഥാന മന്ദിരം. പരിപാടിയിൽ പി. ഉബൈദുള്ള എം.എൽ.എ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കളക്ടർ വി.ആർ വിനോദ് മുഖ്യാതിഥിയാകും. ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് റൂറൽ ഡയറക്ടർ പ്രേംകുമാർ, ഓഡിറ്റോറിയം ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് അർബൻ ഡയറക്ടർ അലക്സ് വർഗീസ് എന്നിവർ നിർവഹിക്കും.