ഹീൽ ഇൻ ഇന്ത്യ/ഹീൽ ബൈ ഇന്ത്യ/ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ എന്നിവയുടെ ഭാഗമായി കേന്ദ്ര ആയുഷ് വകുപ്പിന്റെയും NCIM ന്റെയും നേതൃത്വത്തിൽ ആയുർവേദം, യുനാനി, സിദ്ധ, സോവഋഗ്പ എന്നിവയിലെ മെഡിക്കൽ പ്രാക്ടീഷണർമാരുടെ ബോധവത്കണത്തിനും രജിസ്ട്രേഷൻ പ്രക്രിയയുടെ ഭാഗവുമായി NCIMന്റെ ബോർഡ് ഓഫ് എത്തിക്സ് ആൻഡ് രജിസ്ട്രേഷൻ ജനുവരി 21ന് കൊല്ലത്തെ പുത്തരുള്ള ഇട്ടി അച്യുതൻ ഇന്റർനാഷണൽ ഹാളിൽ യോഗം ചേരും. ഇതിൽ എല്ലാ ഐ.എസ്.എം രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർമാരും പങ്കെടുക്കണമെന്നും ABDM ന് കീഴിലുള്ള HPR രജിസ്ട്രേഷനു വേണ്ടി പ്രാക്ടീഷണർമാർ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ എന്നിവ കൈയ്യിൽ കരുതണമെന്ന് മെഡിക്കൽ കൗൺസിൽസ് രജിസ്ട്രാർ അറിയിച്ചു.