കൊട്ടാരക്കര കില-സെന്റര്‍ഫോര്‍ സോഷ്യോ-ഇക്കണോമിക് ഡെവലപ്പ്മെന്റ് വികസന-പരിശീലന കേന്ദ്രത്തില്‍ ജനുവരി 17 മുതല്‍ 19 വരെ ആട് വളര്‍ത്തലില്‍ സൗജന്യപരിശീലനം സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ എല്ലാ ബ്ലോക്കുകളില്‍/പഞ്ചായത്തുകളില്‍ നിന്നും എസ് എച്ച് ജി/ എന്‍ എച്ച് ജി/ കുടുംബശ്രീ അംഗങ്ങള്‍/ ഹരിതകര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. താമസം, ഭക്ഷണ യാത്രാപ്പടി എന്നിവ നല്‍കും. ഫോണ്‍ – 9496687657, 9496320409.