പുസ്തകങ്ങൾ പുതിയ അറിവുകളും അനുഭൂതികളും സമ്മാനിക്കുന്നു ; രാജ്മോഹൻ ഉണ്ണിത്താൻ എം.പി

ലോകം ടെക്നോളജി കീഴടക്കിയ പുതിയ കാലത്ത് വായനയുടെ പ്രസക്തി അനുദിനം വർധിച്ചു വരുന്നതായും, നമ്മുടെ ജീവിതത്തിൽ വായന അത്രമേൽ സ്വാധീനം ചെലുത്തുന്നതായും
രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് പി.എൻ പണിക്കർ നടത്തിയ ത്യാഗപൂർണമായ പ്രവർത്തനവും അദ്ദേഹത്തിന് അന്ന് വകുപ്പ് മന്ത്രിയെന്ന നിലയിൽ സി.എച്ച് മുഹമ്മദ് കോയ മികച്ച പിന്തുണ നൽകിയിരുന്നതായും എം.പി പറഞ്ഞു.

വായനയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഗ്രന്ഥശാല പ്രവർത്തകർ നടത്തുന്ന പ്രവർത്തനത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.എം.എൽ.എ എസ്.ഡി.എഫ് 2023- 2024 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ സ്കൂളുകൾക്കും അംഗീകൃത ലൈബ്രറികൾക്കുള്ള പുസ്തക വിതരണം കുമ്പള ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. എ.കെ.എം.അഷ്റഫ് എം.എൽ.എ അദ്ധ്യഷത വഹിച്ചു.

പി.ടി.എ പ്രസിഡണ്ട് എ.കെ.ആരിഫ് സ്വാഗതം പറഞ്ഞു. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യു.പി.താഹിറ യൂസുഫ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, ബി.എ.റഹ്മാൻ ആരിക്കാടി, യൂസുഫ് ഉളുവാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ദിനേശ, പ്രിൻസിപ്പൽ രവി മാസ്റ്റർ, സാഹിത്യ കാരൻ കെ.എം.അബ്ബാസ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.കെ.അഹ്മദ് ഹുസൈൻ, അസീസ് മെരിക്കെ, അബ്ദുൽ കാദർ വിൽറോഡി, ബി.എൻ.മുഹമ്മദലി, അഷ്റഫ് കൊടിയമ്മ, അഹമദലി കുമ്പള, മൊയ്തീൻ അസീസ്, കെ.വി.യൂസുഫ് എന്നിവർ സംസാരിച്ചു.