കേരളീയരായ മാധ്യമപ്രവർത്തകരുടെ ഏറ്റവും മികച്ച കൃതിക്ക് കേരള മീഡിയ അക്കാദമി ആഗോള പുരസ്‌കാരം നൽകും. 2022ൽ തിരുവനന്തപുരത്ത് നടന്ന ലോക കേരള മാധ്യമസഭയിൽ വന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനo

50,000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമാണ് പുരസ്‌കാരം. ഇംഗ്ലീഷിലോ മലയാളത്തിലോ രചിച്ച, മൂന്ന് വർഷത്തിനിടയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാധ്യമസംബന്ധമായ ഗ്രന്ഥത്തിനാണ് പുരസ്‌കാരം നൽകുക. ഗ്രന്ഥകർത്താവിനോ, സുഹൃത്തുക്കൾക്കോ, സംഘടനകൾക്കോ, പ്രസാധകർക്കോ വായനക്കാർക്കോ പുസ്തകങ്ങളുടെ പേരുകൾ നിർദ്ദേശിക്കാം. അഞ്ച് പേരടങ്ങിയ ഒരു വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിലാണ് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുക. ചുരുക്കപ്പട്ടികയിൽ നിന്ന്  മൂന്നംഗങ്ങളടങ്ങിയ പ്രത്യേക ജൂറി പുരസ്‌കാരം നിർണ്ണയിക്കും.

പുസ്തകങ്ങളുടെ പേരുകൾ ജനുവരി 31 നകം  സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി- 682030, ഫോൺ:  0484 2422275 എന്ന വിലാസത്തിലോ keralamediaacademy.gov@gmail.com എന്ന ഇമെയിൽ ഐഡിയിലോ ലഭ്യമാക്കണം.