മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ആലത്തൂര്‍ നിയോജകമണ്ഡലതല യോഗം ചേര്‍ന്നു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. നവകേരളം കര്‍മപദ്ധതി 2 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി ആമുഖ അവതരണം നടത്തി. അസിസ്റ്റന്റ് ഡയറക്ടര്‍ ഹമീദ ജലീസ പ്രവര്‍ത്തന പുരോഗതിയുടെ അവലോകനം നടത്തി.
ആലത്തൂര്‍ ബ്ലോക്കിലെ യൂസര്‍ ഫീ കളക്ഷന്‍ 100 ശതമാനമാക്കുക, എം.സി.എഫ്, മിനി എം.സി.എഫ് എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ദീപ, തേങ്കുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഭാര്‍ഗവന്‍, വണ്ടാഴി പ്രസിഡന്റ് സി. രമേഷ്‌കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, നവകേരളം കര്‍മപദ്ധതി ആലത്തൂര്‍ റിസോഴ്‌സ് പേഴ്‌സണ്‍ വീരാസാഹിബ്, കുഴല്‍മന്ദം റിസോഴ്‌സ് പേഴ്‌സണ്‍ ആതിര, ആലത്തൂര്‍ ബി.പി.ഒ സ്വപ്ന, ആലത്തൂര്‍ ജി.ഇ.ഒ ഗിരിധരന്‍, എ. സുമാര്‍, വി.ഇ.ഒമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.