മലപ്പുറം ജില്ലാ കളക്ടറെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായി തെരഞ്ഞെടുത്തു. 2024 ലെ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട മികച്ച പ്രവർത്തനങ്ങൾക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അവാർഡ്’ തൃശൂർ, കോഴിക്കോട് ജില്ലാ കളക്ടർമാരും അവാർഡ് പങ്കിട്ടു. ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ് അവാർഡ് ഏറ്റുവാങ്ങും.