ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി ജില്ലാ കളക്ടറേറ്റില്‍ സംഘടിപ്പിച്ച പരിപാടികള്‍ ജിവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സമ്മതിദായക പ്രതിജ്ഞ ചൊല്ലി കൊടുത്ത് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. വോട്ടവകാശത്തിന്റെ പ്രാധാന്യം പങ്കുവയ്ക്കുന്ന ഫ്‌ളാഷ് മോബ് നൃത്താവിഷ്‌കാരവും അരങ്ങേറി. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ട്രറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

ശ്രീ കേരളവര്‍മ്മ കോളജിലെ ഇലക്ട്രല്‍ ലിറ്ററസി ക്ലബ്, നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം സി ജ്യോതി, സ്വീപ് നോഡല്‍ ഓഫീസര്‍ രോഹിത്ത് നന്ദകുമാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.