വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നൂതനകൃഷി രീതിയായ പ്രിസിഷന്‍ ഫാമിങ് ആരംഭിച്ചു. മടത്തിയറയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ അഭിജിത്ത്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ അനില്‍, ബിന്ദു, എം ജി എന്‍ ആര്‍ ഇ ജി എസ് ഓവര്‍സിയര്‍ ജിനു, ഗ്രാമപഞ്ചായത്ത് അംഗം രാമചന്ദ്രന്‍ പിള്ള, സി ഡി എസ് അംഗം മിനി രാധാകൃഷ്ണന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 50 സെന്റ് സ്ഥലത്ത് വിവിധയിനം പച്ചക്കറികൃഷികള്‍ കണികജലസമൃദ്ധിയിലൂടെ കൃഷിചെയ്ത് മികവുറ്റ വിളവെടുപ്പിന് സാഹചര്യം ഒരുക്കുന്ന രീതിയാണിത്.
