വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ബാലിക ദിനം ആഘോഷിച്ചു. നീണ്ടകര സെന്റ് ആഗ്‌നസ് ജിഎച്ച്എസ് സ്‌കൂളിലെ 200 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ‘അവള്‍ പറക്കട്ടെ ഉയരങ്ങളിലേയ്ക്ക്’ ആശയത്തിലൂന്നിയായിരുന്നു പരിപാടികള്‍.
പോക്‌സോ, ശൈശവവിവാഹം, കുട്ടികളുടെഅവകാശങ്ങള്‍ എന്നിവയെകുറിച്ചുള്ള ബോധവത്ക്കരണക്ലാസും ചര്‍ച്ചകളും നടത്തി. സെല്‍ഫ് ഡിഫെന്‍സ് ട്രെയിനിങും അനീമിയ സ്‌ക്രീനിങും അനുബന്ധമായുണ്ടായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. അനീമിക് ആയിട്ടുള്ള കുട്ടികളുടെ വിവരങ്ങള്‍ ഐ സി ഡി എസിലെ സൂപ്പര്‍വൈസര്‍ക്ക് കൈമാറി.
ജില്ലാ വനിതാ-ശിശുവികസന ഓഫീസര്‍ പി ബിജി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുധീര്‍ എസ് മിറാന്‍ഡ അധ്യക്ഷനായി. ജില്ലാ ശിശുസംക്ഷണ ഓഫീസര്‍ ജംലാറാണി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.