റിപ്പബ്ലിക്ക് ദിനത്തില്‍ കലക്ടറേറ്റ് വളപ്പില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പതാക ഉയര്‍ത്തി. ശേഷം ഗാന്ധി പ്രതിമയില്‍ പുഷ്പ്പാര്‍ച്ചന നടത്തി. അസിസ്റ്റന്റ് കലക്ടര്‍ ദിലീപ് കെ. കൈനിക്കര, എ.ഡി.എം കെ. നവീന്‍ ബാബു, എച്ച്. എസ് ആര്‍. രാജേഷ്, സാമൂഹിക നീതി ജില്ലാ ഓഫീസര്‍ ആര്യ പി. രാജ്, എ.ഡി സര്‍വ്വേ ആസിഫ് അലിയാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി പവിത്രന്‍ മാഷ്, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.