ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംരംഭകർക്കായി ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ചു. ബ്രാൻഡിങ്, ഓൺലൈൻ മാർക്കറ്റിങ്, കയറ്റുമതി-ഇറക്കുമതി തുടങ്ങിയ മേഖലകളിലെ പുതിയ പ്രവണതകൾ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് ശിൽപ്പശാല നടത്തിയത്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. ദിനേശ് ഉദ്ഘാടനം ചെയ്തു. മാനേജർ കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. മാനേജർമാരായ മുജീബ് റഹ്‌മാൻ, അബ്ദുൽ ലത്തീഫ് സംസാരിച്ചു. വ്യവസായ കേന്ദ്രം മാനേജർ സോജൻ സ്വാഗതവും ഉപജില്ല വ്യവസായ ഓഫീസർ ശ്രീരാജ് നന്ദിയും പറഞ്ഞു.