മാലിന്യമുക്ത നവകേരളം പരിപാടിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ക്യാംപയിൻ സെക്രട്ടറിയേറ്റ് ജില്ലാ തല ശിൽപ്പശാല സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രീതി മേനോൻ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് ഡയറക്ടർ ഓഫീസ് ഹാളിൽ നടന്ന ശിൽപ്പശാലയിൽ എൻഫോഴ്സ്മെന്റ് ടീം ലീഡർ നജീബ് കിളിയണ്ണി നിയമഭേദഗതി സംബന്ധിച്ച് ക്ലാസ്സെടുത്തു.
സംഘടനാ സംവിധാനം, പാഴ് വസ്തു നീക്കം തുടങ്ങിയ വിഷയങ്ങളിലെ മാതൃകാ അവതരണവും ചർച്ചയും നടന്നു. ബ്ലോക്കു തലത്തിലും തുടർന്ന് പഞ്ചായത്തു തലത്തിലും ശിൽപ്പശാലകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. പുറത്തൂർ പഞ്ചായത്ത് ഹരിതകർമ്മസേന, ആനക്കയത്തെ എം.സി.എഫ്, വേങ്ങരയിലെ ക്യാംപയിൻ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് അവതരണങ്ങളും ചർച്ചകളും നടന്നു.
ജില്ലാ ക്യാംപയിൻ സെക്രട്ടറിയേറ്റിൽ നിന്ന് അസി.ഡയറക്ടർ ഷാജു, ഖരമാലിന്യ പരിപാലന പദ്ധതി ജില്ലാ കോ- ഓർഡിനേറ്റർ ഫിലിപ്പ്, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ ഒ. ജ്യോതിഷ്, ശുചിത്വമിഷൻ എഞ്ചിനിയർ വിനീത്, സി.കെ.സി. ജില്ലാ മാനേജർ മുജീബ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ അഭിജിത് മാരാർ, കില ആർ.പി. അരുൺകുമാർ, കോ-ഓർഡിനേറ്റർ ബീനാസണ്ണി, നവകേരളമിഷൻ ആർ.പി ജുനൈദ്, ശുചിത്വമിഷൻ ആർ.പി. ഫസൽ, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ എ. ശ്രീധരൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു