സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ലൈഫ് ഭവനപദ്ധതിയിലൂടെ യാഥാർഥ്യമാക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അമരമ്പലം പഞ്ചായത്ത് സംഘടിപ്പിച്ച ലൈഫ് ഭവന കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് ഭവന പദ്ധതിയില്‍ അപേക്ഷ നല്‍കിയ 923 പേര്‍ക്കും വീട് അനുവദിച്ച് സംസ്ഥാനത്തിനു തന്നെ മാതൃകായായ പഞ്ചായാത്താണ് അമരമ്പലം. പദ്ധതിക്കായി ഭൂരിഭാഗം തുകയും അനുവദിക്കുന്നത് സംസ്ഥാന സര്‍ക്കാറാണെന്നും മറ്റു പഞ്ചായത്തുകളും അമരമ്പലത്തിനെ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് ഹരിത കര്‍മ്മസേന വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പ്രകാശന ചടങ്ങും മന്ത്രി നിര്‍വഹിച്ചു. പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷനായി. മലപ്പുറം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എൻ.എ കരീം, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമ്മു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.അനിതാരാജു, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.കെ ദേവകി, പി.അബ്ദുള്‍ഹമീദ് ലബ്ബ, എ.കെ ഉഷ, കെ.അനീഷ്, പി.എം ബിജു, കെ.രാജന്‍, വി.കെ ബാലസുബ്രഹ്മണ്യന്‍, എന്‍.വിഷ്ണു, വി.കെ അനന്തകൃഷ്ണന്‍, കുന്നുമ്മല്‍ ഹരിദാസന്‍, കേമ്പില്‍ രവി, കെ.രാജ്‌മോഹന്‍, ടി.പി ഹംസ തുടങ്ങിയവർ പ്രസംഗിച്ചു. അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി റെനി സൈമണ്‍ നന്ദിയും പറഞ്ഞു.