പുത്തൂര്‍ സവോളജിക്കല്‍ പാര്‍ക്കിലെ സിവില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ജൂണ്‍ മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മാണ അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കി. വിവിധ ഇടങ്ങളില്‍ നിന്നും മൃഗങ്ങളെ എത്തിക്കുന്ന പ്രക്രിയ സമാന്തരമായി നടപ്പിലാക്കണമെന്നും നിര്‍ദേശിച്ചു.

കിഫ്ബി ഫണ്ട് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും യോഗത്തില്‍ മന്ത്രി അറിയിച്ചു. സുവോളജിക്കല്‍ പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ കെ ജെ വര്‍ഗീസ്, ഡയറക്ടര്‍ ആര്‍ കീര്‍ത്തി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശാശ്വത് ഗോര്‍, എസിഎഫ് നജ്മല്‍ അമീന്‍, സിപിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, പ്രോജക്ട് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.