പട്ടിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 7.90 കോടി രൂപ ഇതുവരെ അനുവദിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. സ്‌കൂളിന്റെ അറുപതാം വാര്‍ഷികാഘോഷവും ഒരുകോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പുതിയ ലാബ് കെട്ടിടത്തിലെ ഉപകരണങ്ങള്‍ക്കായി തുക കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. നിര്‍മാണം പുരോഗമിക്കുന്ന സ്‌കൂള്‍ ഗ്രൗണ്ട്, പുതിയ കെട്ടിടം എന്നിവയുടെ പൂര്‍ത്തീകരണവും ദ്രുതതഗതിയില്‍ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പ്രിന്‍സിപ്പാള്‍ കെ എം ഏലിയാസ് മാഷിന്റെ യാത്രയയപ്പും മാഗസിന്‍ പ്രകാശനവും അനുബന്ധമായി നടന്നു.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി. രവീന്ദ്രന്‍ അധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി വിശിഷ്ടാതിഥിയായി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ അനിത കെ വി, സുബൈദ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, വാര്‍ഡ് മെമ്പര്‍ ആനി ജോയ,് ഹെഡ്മിസ്ട്രസ് വി കെ ഷൈലജ, പിടിഎ പ്രസിഡന്റ് ബിജു വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.