സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ നാല് വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളെ മുടങ്ങാതെ സ്‌കൂളില്‍ അയക്കുന്ന രക്ഷിതാക്കള്‍ക്ക് പ്രോത്സാഹന ധനസഹായം നല്‍കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

2023 – 24 അധ്യയന വര്‍ഷം പഠിക്കുന്നതും 2023 ജൂണ്‍ മുതല്‍ 2024 ജനുവരി 31 വരെ 75 ശതമാനത്തില്‍ കൂടുതല്‍ ഹാജരുള്ളതുമായ വിദ്യാര്‍ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും  വിവരങ്ങള്‍ (കുട്ടികളുടെ ലിസ്റ്റും രക്ഷിതാവിന്റെ പേരിലുള്ള ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും വിദ്യാര്‍ഥികളുടെ ഹാജര്‍ ശതമാനവും സഹിതം) ഫെബ്രുവരി 10  നകം ഐ ടി ഡി പി കണ്ണൂര്‍ ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ലഭ്യമാക്കണം. ഫോണ്‍: 0497 2700357.