പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനം ഉറപ്പാക്കാന്‍ ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്് പദ്ധതിക്ക് മേപ്പാടി ഗവ പോളിടെക്‌നിക് കോളേജില്‍ തുടക്കമായി. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉപയോഗ്യ ശൂന്യമായ ഉപകരണങ്ങള്‍ കേടുപാട് തീര്‍ത്ത് ഉപയോഗപ്രദമാക്കുകയാണ് പദ്ധതിയിലൂടെ. വരുമാനം കണ്ടെത്തുകയും കുറഞ്ഞ ചെലവില്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയില്‍ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.

മേപ്പാടി പോളിടെക്‌നിക് കോളേജില്‍ നടന്ന പരിപാടി കോഴിക്കോട് പ്രോമിനറ്റ് ഇന്‍ഡസ്ട്രീസ് എം.ഡി ആര്‍ അനൂപ് ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് കെ ബാബു ആദ്യ ഉത്പന്നം ഏറ്റുവാങ്ങി. പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പാള്‍ സി.സ്വര്‍ണ്ണ, പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പി.ജയപ്രകാശന്‍, പി.ടി.എ പ്രസിഡന്റ് കെ. ബാബു, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.