കേന്ദ്ര സര്‍ക്കാരിന്റെ നീതി ആയോഗില്‍ ഉള്‍പ്പെടുത്തി കണിയാമ്പറ്റ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിന് അനുവദിച്ച അടല്‍ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷ കെ. കുഞ്ഞായിഷ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി അദ്ധ്യക്ഷത വഹിച്ചു. മുണ്ടശ്ശേരി അവാര്‍ഡ് ജേതാവ് സാബു ജോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം പി. ഇസ്മായില്‍, പ്രിന്‍സിപ്പാള്‍ കെ.ആര്‍ മോഹനന്‍, ഹെഡ്മിസ്ട്രസ് എം.കെ ഉഷാദേവി, പി.ടി.എ. വൈസ് പ്രസിഡന്റ് എം. ദേവകുമാര്‍, സി.എം. ഷാജു തുടങ്ങിയവര്‍ സംസാരിച്ചു.
