ദേശീയ വിരവിമുക്ത ദിനാചരണത്തിൻറെ മലപ്പുറം ജില്ലാതല ഉദ്ഘാടനം പെരിന്തൽമണ്ണ ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ പി ഷാജി നിർവഹിച്ചു. പരിപാടിയിൽ സ്കൂൾ വിദ്യാർഥികൾക്ക് വിരനശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളികകൾ വിതരണം ചെയ്തു. ദേശീയ വിരവിമുക്ത ദിനാചാരണത്തോടനുബന്ധിച്ച് ജില്ലയിലെ ഒന്നു മുതൽ 19 വയസ്സുവരെ 13,38,853 കുട്ടികൾക്കാണ് വിര ഗുളിക (ആൽബൺഡസോൾ) നൽകുന്നത്.
ചടങ്ങില്‍ പെരിന്തൽമണ്ണ നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ: ഷാൻസി അധ്യക്ഷത വഹിച്ചു. സബ് കളക്ടർ അപൂര്‍വ്വ ത്രിപാഠി മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ: ആർ. രേണുക മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വാർഡ് അംഗം ഹുസൈന നാസര്‍ , ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ സി .ബിന്ദു, ആർ. സി .എച്ച് ഓഫിസർ ഡോ: എ.പി അബ്ദുല്‍ നിസാര്‍, ഗവണ്മെന്‍റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ലത , ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി. എം. ഫസൽ , കെ.രാമദാസ് , ഗവണ്മെന്‍റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂൾ ഹെഡ് മാസ്റ്റർ സക്കീർ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റർമാരായ സെന്തിൽകുമർ, അബൂ ബക്കർ സിദ്ധീക്ക് , പി.എച്ച്.എൻ പാർവതി, ജെ സി ദിവ്യ എന്നിവർ സംസാരിച്ചു.