2024 ഫെബ്രുവരി 11 ന് കേരളത്തിലെ മൂന്ന് ജില്ലകളിൽ നടത്തിയ 2023-24 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി കോഴ്‌സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷാ  കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തര സൂചികകൾ സംബന്ധിച്ചു പരാതിയുള്ളവർക്ക് ആക്ഷേപമുന്നയിക്കുന്നതിന് ഫെബ്രുവരി 16 ന് രണ്ടു വരെ സമയമുണ്ടായിരിക്കും. ഹെൽപ് ലൈൻ നമ്പർ : 0471-2525300.