കിലയുടെ നേതൃത്വത്തില്‍ ഖരമാലിന്യ പരിപാലന പദ്ധതിയില്‍ ഹരിതകര്‍മ്മസേനയുടെ കാര്യശേഷി, നൈപുണി വര്‍ധിപ്പിക്കല്‍, വരുമാനം ഉറപ്പാക്കല്‍ എന്നീ ലക്ഷ്യത്തോടെസംഘടിപ്പിക്കുന്ന ത്രിദിന ശില്‍പശാലക്ക് മാനന്തവാടി നഗരസഭയില്‍ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശില്‍പശാലയില്‍ മാലിന്യ ശേഖരണം, തരംതിരിക്കല്‍, ഉറവിട ജൈവമാലിന്യ സംസ്‌കരണം, ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍, മാലിന്യ പരിപാലന നിയമങ്ങള്‍, സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍, വരുമാനം മെച്ചപ്പെടുത്തല്‍, സംരംഭകത്വ സാധ്യതകള്‍, ആശയ വിനിമയം, ലിംഗനീതിയും തൊഴിലിലെ അന്തസത്ത ഉറപ്പാക്കല്‍, ഹരിതമിത്രം ആപ്പ് ഉപയോഗം സംബന്ധിച്ച് ചര്‍ച്ച ചെയ്യും.

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി സി-ഡിറ്റ് ഹാളില്‍ നടന്ന ശില്‍പശാല മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സന്‍ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായ പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷ പാത്തുമ്മ, ജനപ്രതിനിധികളായ ആസിഫ്, ബാബു, കെ.എസ്.ഡബ്ല്യൂ.എം.പി. ജില്ലാ സോഷ്യല്‍ എക്സ്പര്‍ട്ട് ഡോ. സൂരജ്, നഗരസഭാ സെക്രട്ടറി മാമ്പള്ളി സന്തോഷ് കുമാര്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ ബ്രിജു, ക്ലീന്‍ സിറ്റി മാനേജര്‍ സജി മാധവ്, ജെ.എച്ച്.ഐ. ഷൈജു, കില റിസോര്‍സ്‌പേഴ്സണ്‍മാരായ പി.എ തോമസ്, ജുബൈര്‍, കുടുംബശ്രീ സിറ്റി മിഷന്‍ മാനേജര്‍ ജമാലുദ്ധീന്‍, കെല്‍ട്രോണ്‍ സ്റ്റാഫ് ശ്രീജിത്ത്, തീമാറ്റിക് എക്സ്പര്‍ട്ട് നീതുജോണി, അതുല്യ, എഞ്ചിനീയര്‍ ആനന്ദ് എന്നിവര്‍ സംസാരിച്ചു