ഏറ്റുമാനൂർ നഗരസഭയിലെ ചെറുവാണ്ടൂർ, തുമ്പശേരിയിലും വൈക്കം നഗരസഭയിലെ ചുള്ളിത്തറയിലുമുള്ള നഗര ജനകീയാരോഗ്യകേന്ദ്രങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി എട്ടുവരെയാണ് നഗര ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തന സമയം. ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമാകും.

ഓൺലൈൻ ഉദ്ഘാടനത്തോടനുബന്ധിച്ചു ചെറുവാണ്ടൂരിലും തുമ്പശ്ശേരിയിലും നടന്ന യോഗങ്ങൾ ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്ജ് പടികര ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഡോ. എസ്. ബീനാ, ബീനാ ഷാജി, വിജി ജോർജ്, നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, എം.കെ സോമൻ, ഡെപ്യൂട്ടി ഡി.എം.ഒ: ഡോ. സിത്താര, എ.എം.ഒ. ഡോ. അഞ്ജു സി. മാത്യു, ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരായ അനു കെ. പുരുഷൻ, ജിക്‌സൺ കെ. ജോൺ, നഗരസഭ സൂപ്രണ്ട് എസ്. രതീഷ് എന്നിവർ പങ്കെടുത്തു.

വൈക്കം ചുള്ളിത്തറയിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ പ്രീത രാജേഷ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ബിന്ദു ഷാജി, ലേഖ ശ്രീകുമാർ, കൗൺസിലർമാരായ എബ്രഹാം പഴയകടവൻ, കവിത രാജേഷ്, എസ്.സി. മണിയമ്മ, രാധിക ശ്യാം, ബി. രാജശേഖരൻ, വൈക്കം താലൂക്ക് ആശുപത്രി സൂപ്രണ്ട് ട്വിങ്കിൾ പ്രഭാകരൻ, നഗരസഭ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ. സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

.