കൊട്ടാരക്കര കില സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്റ് വികസന-പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 21 മുതല്‍ 23 വരെ കോഴി വളര്‍ത്തലില്‍ സൗജന്യപരിശീലനം സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ എല്ലാ ബ്ലോക്കുകളില്‍ /പഞ്ചായത്തുകളില്‍ നിന്നും എസ് എച്ച് ജി/എന്‍ എച്ച് ജി/കുടുംബശ്രീ അംഗങ്ങള്‍/ ഹരിതകര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. താമസം, ഭക്ഷണം, യാത്രാപ്പടി നല്‍കും. ഫോണ്‍- 9496687657, 9496320409.