തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ വഴിവിളക്കുകള്‍ സൗരോര്‍ജമാക്കുന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ അഞ്ച്, ഏഴ് വാര്‍ഡുകളിലാണ് പദ്ധതി ആരംഭിച്ചത്. പി.സി.എം മോട്ടോഴ്‌സ് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിച്ചത്. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബജറ്റില്‍ സമ്പൂര്‍ണ സൗരോര്‍ജ വഴിവിളക്കുകള്‍ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.
സന്നദ്ധ പ്രവര്‍ത്തകരും പദ്ധതിയുടെ ഭാഗമാകും. സൗരോര്‍ജ വഴിവിളക്ക് സ്ഥാപിക്കലിന്റെ ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ ഭാര്‍ഗവന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ. സ്വര്‍ണമണി, വാര്‍ഡ് അംഗങ്ങളായ ഓമന, ഉഷ, സെക്രട്ടറി കെ. കിഷോര്‍, ഹെഡ് ക്ലാര്‍ക്ക് ഷാജി, പി.സി.എം മോട്ടോഴ്‌സ് ഉടമ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.