സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കി വരുന്ന അടിയന്തര രാത്രികാല വെറ്ററിനറി സേവനം പദ്ധതിയില്‍ പാറക്കടവ് ബ്ലോക്കിലേക്ക് വെറ്ററിനറി ഡോക്ടറായി ജോലി ചെയ്യുവാന്‍ താത്പര്യമുള്ള തൊഴില്‍ രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
എംപ്ലോയ്മെന്റില്‍ നിന്നുള്ള നിയമനം ലഭ്യമല്ലാത്ത കാലയളവില്‍ ഒരു തവണ പരമാവധി 89 ദിവസത്തേയ്ക്ക് മാത്രം എന്ന നിബന്ധന പ്രകാരമാണ് നിയമനം.
ബി.വി.എസ്.സി & എ. ച്ച് ബിരുദവും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിന്റെ രജിസ്ട്രേഷനും, ക്ലിനിക്കൽ ഒബ്സ്ട്രക്ടിക്സ് ആന്റ് ഗൈനക്കോളജി, ക്ലിനിക്കൽ മെഡിക്കൽ സർജറി എന്നിവയിൽ ബിരുദാന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ ഫെബ്രുവരി 23ന് രാവിലെ 11 മുതൽ എറണാകുളം സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ- ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്. ബയോഡാറ്റയും താത്പര്യമുള്ള കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരി യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ഹാജരാക്കേണ്ടതാണ്.