തലപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുന്‍മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഓഡിറ്റോറിയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. ടോയ്‌ലറ്റ് ബ്ലോക്കുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനോദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ തങ്കമ്മ യേശുദാസ്, വാര്‍ഡ് അംഗം സി. പ്രസാദ് എന്നിവര്‍ നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ എ. പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവരെ യോഗം അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് വി.ടി ഷാജി, പ്രിന്‍സിപ്പാള്‍ സി.പി സലീം, ഹെഡ്മാസ്റ്റര്‍ പി.എ സ്റ്റാനി, എസ്.എം.സി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍, എ.പി ഷീജ, സജനാകുമാരി, സ്‌കൂള്‍ ചെയര്‍മാന്‍ മുഹമ്മദ് ഷെറില്‍ എന്നിവര്‍ സംസാരിച്ചു.