കരമന – സോമൻ നഗർ – കാലടി റോഡിൽ ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ ഫെബ്രുവരി 23,24 തീയതികളിൽ ഈ റോഡിലൂടെയുള്ള ഗതാഗതം താത്കാലിമായി നിരോധിച്ചിരിക്കുന്നു. ഈ റോഡിലൂടെ പോകേണ്ടുന്ന വാഹനങ്ങൾ കരമന – തളിയൽ – കാലടി റോഡുവഴി പോകേണ്ടതാണെന്നു പി.ഡബ്ലു.ഡി റോഡ്സ് ഡിവിഷൻ അറിയിച്ചു.