ബാലാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിയ സിറ്റിങില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍, വിദ്യാര്‍ഥികളുടെ യാത്രാ സുരക്ഷ, പേര് മാറ്റല്‍, ആദിവാസി മേഖലയിലെ കുട്ടികളുടെ വിവിധ പ്രശ്‌നങ്ങള്‍ എന്നിവ പരിഗണിച്ചു.

പുതിയതായി ഒരു കേസും ഓണ്‍ലൈനായി ലഭിച്ച മൂന്ന് അപേക്ഷയും ഉള്‍പ്പെടെ 10 പരാതികള്‍ മാറ്റിവെച്ചു. ജില്ലയിലെ അപേക്ഷകള്‍ വേഗത്തിലും ഫലപ്രദമായും തീര്‍പ്പാക്കുന്നതിനാണ് സിറ്റിങ് നടത്തുന്നതെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പറഞ്ഞു. കമ്മിഷന്‍ അംഗങ്ങളായ എന്‍. സുനിത, റ്റി.സി ജലജമോള്‍ എന്നിവര്‍ പങ്കെടുത്തു.