ആലപ്പുഴ: ജില്ല നിർമ്മിതി കേന്ദ്രത്തിൽ ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ് ഡിപ്ലോമ/ബിരുദവും അഞ്ചു വർഷത്തെ പ്രവർത്തി പരിചയവുമുള്ള 35 വയസിൽ താഴെയുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ സഹിതം നവംബർ 10നകം എക്‌സിക്യൂട്ടീവ് സെക്രട്ടറി/പ്രൊജക്ട് മാനേജർ, ജില്ല നിർമ്മിതി കേന്ദ്രം, ബസാർ പി.ഒ, ആലപ്പുഴ- 688012 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 9447171241, 0477 2252401.
